തുറയൂർ സാന്ത്വനം പാലിയേറ്റീവിന് ആശ്വാസമായി പെരുമ പയ്യോളിയുടെ ഹോം കെയർ വാഹനം

news image
Apr 25, 2026, 8:06 am GMT+0000 payyolionline.in

തുറയൂർ: സാന്ത്വന പരിചരണ രംഗത്തെ സജീവ സാന്നിധ്യമായ പെരുമ പയ്യോളി, തുറയൂർ സാന്ത്വനം പാലിയേറ്റീവ് കെയറിനായി ഹോം കെയർ വാഹനം കൈമാറി. തുറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസീഫ പടന്നയിൽ പാലിയേറ്റീവ് ഭാരവാഹികളോടൊപ്പം വാഹനത്തിന്റെ താക്കോൽ ഏറ്റുവാങ്ങി.

ചടങ്ങിൽ ഇല്ലത്ത് രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പെരുമ ഭാരവാഹികളായ ബഷീർ തിക്കോടി (മുഖ്യ രക്ഷാധികാരി), ഷാമിൽ മൊയ്തീൻ (ജനറൽ സെക്രട്ടറി), ഷംസീർ വി.കെ (വൈസ് പ്രസിഡന്റ്), ഷഹനാസ് തിക്കോടി, കരീം വടക്കയിൽ എന്നിവർ സംബന്ധിച്ചു. ജനപ്രതിനിധികളായ ആദിൽ മുണ്ടിയത്ത്, റസാഖ് കുറ്റിയിൽ, രതീഷ് കെ.ടി എന്നിവരും അബൂബക്കർ ഹാജി, അബ്ദുറഹ്മാൻ ഏ.കെ, വി. കുഞ്ഞിക്കണ്ണൻ മാസ്റ്റർ, ഹംസ കൊയിലോത്ത്, യൂനസ് പാലക്കുന്നി, കുന്നുമ്മൽ അബ്ദുറഹിമാൻ എന്നിവരും ആശംസകൾ നേർന്ന് സംസാരിച്ചു.

ടി.പി. അസീസ് മാസ്റ്റർ റിപ്പോർട്ട് അവതരിപ്പിച്ച ചടങ്ങിൽ ഏ.കെ. അഷ്റഫ് സ്വാഗതവും കരീം പുത്തൂർ നന്ദിയും പറഞ്ഞു. പുതിയ വാഹനം ലഭിച്ചതോടെ തുറയൂർ ഗ്രാമപഞ്ചായത്തിലെ കിടപ്പിലായ രോഗികൾക്ക് മികച്ച രീതിയിലുള്ള ഹോം കെയർ സേവനം ലഭ്യമാക്കാൻ സാധിക്കുമെന്ന് പാലിയേറ്റീവ് ഭാരവാഹികൾ അറിയിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe