തുറയൂർ : തുറയൂർ ബി ടി എം ഹയർ സെക്കണ്ടറി സ്കൂളിൽ പച്ചക്കറി കൃഷി ആരംഭിച്ചു. തുറയൂർ കൃഷിഭവൻ, ഗ്രാമപഞ്ചായത്ത് എന്നിവരുടെ സഹകരണത്തോടുകൂടി സ്കൂളിലെ എൻ എസ് എസ്, സ്കൗട്ട് ആൻഡ് ഗൗഡ് യൂണിറ്റുകളാണ് കൃഷി ചെയ്യുന്നത്. പ്രിൻസിപ്പാൾ സന്ധ്യ പി ദാസ് സ്വാഗതം പറഞ്ഞു. പി ടി ഏ പ്രസിഡണ്ട് യു സി വാഹിദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.
തുറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ ഗിരീഷ് പച്ചക്കറി തൈ നട്ട് ഉദ്ഘാടനം ചെയ്തു. പദ്ധതി വിശദീകരണം കൃഷി ഓഫീസർ വിജയലക്ഷ്മി സി എച്ച് നടത്തി. സുരക്ഷിത പച്ചക്കറി കൃഷിയിൽ നവീന ജൈവീക, കീട- രോഗ നിന്ത്രണ മാർഗങ്ങളെ കുറിച്ചും സസ്യപോഷണത്തെ കുറിച്ചും കൃഷി അസിസ്റ്റന്റ് അജിത്ത് എസ് നായർ ക്ലാസ് നയിച്ചു. എൻ എസ് എസ് കോർഡിനേറ്റർ സറീന കെ , റോവർ ലീഡർ സുജിത്ത് എൻ എന്നിവർ ആശംസ പറഞ്ഞു.ഗൈഡ് ക്യാപ്റ്റൻ ബുഷറ സി നന്ദി പറഞ്ഞു.