തുറയൂർ ബിടിഎം ഹയർസെക്കൻ്ററി സ്കൂളിൽ “ടോപ്പേഴ്സ് മീറ്റ്”

news image
Jul 11, 2025, 1:16 pm GMT+0000 payyolionline.in

തുറയൂർ: ഇന്നത്തെ മത്സരാധിഷ്ഠിത ലോകത്ത് നൈപുണിവികസനമാണ് തൊഴിൽ മേഖലയിലേക്കുള്ള വഴിയെന്ന് കോഴിക്കോട് ജില്ലാ ലീഗൽ സർവ്വീസ് അസോസിയേഷൻ സെക്രട്ടറിയും സബ്ജഡ്ജുമായ വി.എസ്. വിശാഖ് പറഞ്ഞു. +2 പരീക്ഷയിൽ ഉന്നതവിജയികളെ ആദരിക്കാൻ തുറയൂർ ബി ടി എം ഹയർസെക്കൻ്ററി സ്കൂളിൽ സംഘടിപ്പിച്ച “ടോപ്പേഴ്സ് മീറ്റ്” ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാങ്കേതികവിദ്യ ഉപയോഗിക്കുന്നതോടൊപ്പം തന്നെ അതിൻ്റെ ചരിത്രത്തെയും വർത്തമാനത്തെയും കുറിച്ച് നിരന്തരം ഓർക്കപ്പെടേണ്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തുറയൂർ ബി ടി എം ഹയർസെക്കൻ്ററി സ്കൂളിൽ സംഘടിപ്പിച്ച “ടോപ്പേഴ്സ് മീറ്റ്” ജില്ലാ ലീഗൽസർവ്വീസ് അസോസിയേഷൻ സെക്രട്ടറിയും സബ്ജഡ്ജുമായ വിശാഖ്.വി.എസ്. ഉദ്ഘാടനംചെയ്യുന്നു

പി ടി എ പ്രസിഡൻ്റ്  യു സി വാഹിദ് മാസ്റ്റർ അധ്യക്ഷനായിരുന്നു. എം പി ടി എ പ്രസിഡൻ്റ് ടി ടി ഹഫ്സത്ത് , പി ടി എ വൈസ് പ്രസിഡൻ്റ് മുഹമ്മദലി പടന്നയിൽ, ഷബിൻ അവലത്ത്, വി അനുരാജ് തുടങ്ങിയവർ സംസാരിച്ചു. പ്രിൻസിപ്പാൾ സന്ധ്യ പി ദാസ് സ്വാഗതവും കെ അമീൻ  നന്ദിയും പറഞ്ഞു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe