തുറയൂർ: തുറയൂർ ചെരിച്ചിൽ മഹല്ല് ജനറൽ സെക്രട്ടറിയും, ചിറക്കര മഹല്ല് പ്രസിഡൻ്റും, പ്രമുഖ മുസ്ലിം ലീഗ് നേതാവും, ജീവ കാരുണ്യ പ്രവർത്തകനുമായ നസീർ പൊടിയാടി ( 62 ) നിര്യാതനായി.
തുറയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ,തുറയൂർ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.ഭാര്യ: സുബൈദ. മക്കൾ: നസൽ, നിഹാല. മരുമക്കൾ: മുഹമ്മദ് റാസി, ഉൽഫത്ത് . സഹോദരങ്ങൾ: ഷരീഫ് പി (പ്രിൻസിപ്പൽ, എംജെ വി എഛ് എസ് എസ്), ജമീല, റസിയ, സഫിയ ഫൗസിയ, നജ്മ.ഖബറടക്കം ഇന്ന് കാലത്ത് 10 മണിക്ക് ചെരിച്ചിൽ പള്ളി ഖബർസ്ഥാനിൽ.
