തുറയൂർ: തുറയൂർ ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടെ അനാസ്ഥക്കും പിടിപ്പുകേടിനുമെതിരെ തുറയൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ കോഴിക്കോട് ജില്ല മുസ്ലിം ലീഗ് ആക്ടിങ് ജനറൽ സെക്രട്ടറി സിപി അസീസ് ഉത്ഘാടനം ചെയ്തു.
തുറയൂരിലെ പല ഭാഗങ്ങളിലും പ്രധാന റോഡുകൾ പ്രത്യേകിച്ച് ചിറക്കരയിലെ പുറക്കാട് റോഡ് ഗതാഗത യോഗ്യമല്ലാത്ത വിധം നാട്ടുകാർ ദുരിതം അനുഭവിച്ചു കൊണ്ടിരിക്കയാണ്. അത് പോലെ നാട്ടുകാരെ ആശങ്കപ്പെടുത്തികൊണ്ട് പ്ലാസ്റ്റിക് മാലിന്യങ്ങൾ അങ്ങാടിയുടെ ഹൃദയ ഭാഗത്തു കൂട്ടിയിട്ടിരിക്കുകയാണ് കൂടാതെ വീടുകളിൽ നിന്ന് ഹരിത കർമ്മ സേന ശേഖരിക്കുന്ന മാലിന്യങ്ങൾ റോഡുകളുടെ അരികികുകളിൽ അശ്രദ്ധമായി ഇട്ടിരിക്കുകയാണ് .
കാലവർഷം കൂടി വരുന്ന ഈ സാഹചര്യത്തിൽ അതിനാൽ ഈ പ്രധാനപ്പെട്ട ആവശ്യങ്ങൾ പരിഗണിച്ചു അടിയന്തിരമായി നടപടികൾ പഞ്ചായത്ത് ഭരണാധികാരികളും ഉദ്യോഗസ്ഥരും സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് പഞ്ചായത്തിൽ പരാതി നൽകി.
ധർണ യിൽ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ടിപി അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു . മണ്ഡലം വൈസ് പ്രസിഡന്റ് മുനീർ കുളങ്ങര, ഒടിയിൽ ബാവോട്ടി എന്നിവർ സംസാരിച്ചു. പയ്യോളി അങ്ങാടിയിൽ പ്രതിഷേധ പ്രകടനം നടത്തി. ജനറൽ സെക്രട്ടറി സികെ അസീസ് സ്വാഗതവും പാട്ടക്കുറ്റി മൊയ്ദീൻ നന്ദിയും പറഞ്ഞു .