തുറയൂർ ഗ്രാമപഞ്ചായത്ത് വികസന സെമിനാർ നടന്നു; 2026-27 വർഷത്തെ പദ്ധതിരേഖ പ്രകാശനം ചെയ്തു

news image
Feb 28, 2026, 4:42 am GMT+0000 payyolionline.in

തുറയൂർ: വികസനത്തിന്റെ പുതിയ കാഴ്ചപ്പാടുകളുമായി തുറയൂർ ഗ്രാമപഞ്ചായത്തിന്റെ 2026-2027 വർഷത്തെ വികസന സെമിനാർ ഇരിങ്ങത്ത് ഗ്രീൻ ഓക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസീഫ പടന്നയിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്തിന്റെ കരട് പദ്ധതി റിപ്പോർട്ട് ജില്ലാ പഞ്ചായത്ത് മെമ്പർ പി.സി. ഷീബയ്ക്ക് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു. ആസൂത്രണ സമിതി ഉപാധ്യക്ഷൻ സഹദേവൻ പടന്നയിൽ വർക്കിങ് ഗ്രൂപ്പ് അംഗങ്ങൾക്കുള്ള വികസന മാർഗ്ഗനിർദ്ദേശങ്ങൾ വിശദീകരിച്ചു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിജിഷ ചോയികണ്ടി പദ്ധതി രേഖാ റിപ്പോർട്ട് പ്രൊജക്ടർ വഴി സദസ്സിൽ അവതരിപ്പിച്ചു.

ജില്ലാ പഞ്ചായത്ത് മെമ്പർമാരായ പി.സി. ഷീബ, ലത കെ. പൊറ്റയിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ഷംസീന ടീച്ചർ, ആദിൽ മുണ്ടിയത്ത് എന്നിവർ സെമിനാറിന് ആശംസകൾ നേർന്നു സംസാരിച്ചു. തുടർന്ന് നടന്ന ഗ്രൂപ്പ് ചർച്ചകളിൽ പഞ്ചായത്തിലെ 13 വർക്കിങ് ഗ്രൂപ്പുകളായി തിരിഞ്ഞ് നൂതനവും ക്രിയാത്മകവുമായ ഒട്ടേറെ വികസന ആശയങ്ങൾ രൂപപ്പെട്ടു.

ഓരോ വർക്കിങ് ഗ്രൂപ്പുകളിലും ഉരുത്തിരിഞ്ഞ നിർദ്ദേശങ്ങൾ റസാഖ് കുറ്റിയിൽ (ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ), ശുഭ (കൺവീനർ), ഇ.കെ. ബാലകൃഷ്ണൻ (വൈസ് പ്രസിഡന്റ്), മിജിഷ ചോയികണ്ടി (വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ), മൊയ്തീൻ വള്ളിയത്ത് (വർക്കിങ് ഗ്രൂപ്പ് വൈസ് ചെയർമാൻ), രജിന ഇളവനക്കുനി (മെമ്പർ), നസീമ തെനങ്കാലിൽ (ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ), സജീഷ് മോപ്പവയൽ (മെമ്പർ), ഡോ. ഷസ്ന (കൺവീനർ), രതീഷ് കെ.ടി (മെമ്പർ), ലത്തീഫ് തുറയൂർ (മെമ്പർ), നൗഷാദ് മാസ്റ്റർ (മെമ്പർ), രമ്യ കെ.കെ (മെമ്പർ), കിഷോർ പി.കെ (മെമ്പർ), ജിഷ കെ. മാടായി (മെമ്പർ), ശ്രീകല കെ.പി (മെമ്പർ) എന്നിവർ സദസ്സിൽ അവതരിപ്പിച്ചു.

ആസൂത്രണ സമിതി അംഗങ്ങളായ ടി.പി. അസീസ് മാസ്റ്റർ, സി.കെ. അസീസ്, കോവുമ്മൽ അലി, മുനീർ കുളങ്ങര, പി.ടി. അബ്ദുറഹ്മാൻ മാസ്റ്റർ, വി.വി. അമ്മദ് മാസ്റ്റർ, രാജൻ പുതുവയൽ, ഡോ. സജീബ് ആയമണ്ണിൽ, ശ്രീനിവാസൻ കൊടക്കാട്ട്, അഷ്റഫ് എം.ടി, നാഗത്ത് നാരായണൻ, രാജേന്ദ്രൻ, മധു മാവുള്ളാട്ടിൽ എന്നിവരും മുൻ ഭരണസമിതി അംഗം കുട്ടികൃഷ്ണനും ചർച്ചകളിൽ പങ്കെടുത്തു. വർക്കിങ് ഗ്രൂപ്പ് കമ്മിറ്റി അംഗങ്ങൾ, വാർഡ് സമിതി അംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, മുതിർന്ന വിശിഷ്ട വ്യക്തികൾ, ബാങ്ക് മാനേജർ, വിവിധ നിർവ്വഹണ ഉദ്യോഗസ്ഥർ, പഞ്ചായത്ത് ഓഫീസ് ജീവനക്കാർ, സി.ഡി.എസ് ചെയർപേഴ്സൺ എന്നിവരും സെമിനാറിൽ സജീവമായി സംബന്ധിച്ചു.

വികസന സെമിനാറിനോടനുബന്ധിച്ച് ഒരുക്കിയ നോമ്പുതുറയും ശ്രദ്ധേയമായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.കെ. ബാലകൃഷ്ണൻ സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി കൃഷ്ണകുമാർ നന്ദിയും രേഖപ്പെടുത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe