തുറയൂർ ഗവ. യു.പി. സ്കൂളിൽ റോബോട്ടിക് ക്ലാസ് ഉദ്ഘാടനം ചെയ്തു

news image
Jul 29, 2026, 3:21 pm GMT+0000 payyolionline.in

തുറയൂർ: തുറയൂർ ഗവ. യു.പി. സ്കൂളിൽ സംഘടിപ്പിച്ച ‘വാക് ടു ലീഡ്’ റോബോട്ടിക് ക്ലാസ്സിന്റെ ഉദ്ഘാടനം പേരാമ്പ്ര നിയോജക മണ്ഡലം എം.എൽ.എ അഡ്വ. ഫാത്തിമ തഹലിയ നിർവഹിച്ചു. എൽ.എസ്.എസ്, യു.എസ്.എസ്, അൽ മാഹിർ, ഉർദു സർവർ, അലിഫ് ടാലന്റ് പരീക്ഷകളിൽ വിജയികളായ വിദ്യാർത്ഥികൾക്കുള്ള ഉപഹാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. സ്കൂളിന് സ്വന്തമായി കളിസ്ഥലം ഒരുക്കുന്നതിലും മറ്റ് വികസന പ്രവർത്തനങ്ങളിലും പൂർണ്ണ പിന്തുണയുണ്ടാകുമെന്ന് എം.എൽ.എ ഉറപ്പുനൽകി.

ഡി ലീഡ് ഇന്റർനാഷണൽ എക്സിക്യൂട്ടീവ് അംഗം അനഘ് സി. ‘വാക് ടു ലീഡ്’ പദ്ധതി വിശദീകരണം നടത്തി. ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നസീമ തെനങ്കാലിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റസാഖ് കുറ്റിയിൽ, ഡി ലീഡ് ഇന്റർനാഷണൽ പ്രൊജക്റ്റ് ഹെഡ് അമൽ എസ്. രാജ്, പി.ടി.എ പ്രസിഡന്റ് മുഹമ്മദ് പി.വി, എസ്.എം.സി ചെയർമാൻ മഗേഷ് മാലോൽ, എം.പി.ടി.എ പ്രസിഡന്റ് നൂർജഹാൻ യു.കെ, പി.ടി.എ വൈസ് പ്രസിഡന്റ് ഷിജിത്ത് കെ.ടി, സീനിയർ അധ്യാപിക ശ്രീജ ടി.കെ എന്നിവർ ആശംസകൾ അർപ്പിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ഇടികെ ഇസ്മയിൽ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.എം. രജീഷ് നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe