തുറയൂർ: സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെ തുടിപ്പുകൾ നിറഞ്ഞു നിൽക്കുന്ന തുറയൂർ കൊയപ്പള്ളി തറവാട്ടിൽ വേറിട്ട രൂപത്തിലൊരു സാംസ്കാരിക കൺവെൻഷൻ നടന്നു. അധ്യാപക ദിനത്തോട് അനുബന്ധിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മേലടി ബ്ലോക്ക് സംസ്കാരിക വേദിയാണ് കൺവെൻഷൻ സംഘടിപ്പിച്ചത്. തുറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി .കെ .ഗിരീഷ് ഉദ്ഘാടനം ചെയ്തു .പ്രശസ്ത കവി രാജഗോപാലൻ കാരപ്പറ്റ മുഖ്യ പ്രഭാഷണം നടത്തി.
സാംസ്കാരിക ച്യുതി പെരുകിക്കൊണ്ടിരിക്കുന്ന കാലിക സാഹചര്യത്തിൽ സാംസ്കാരിക പ്രവർത്തകർ ഉണർന്ന് പ്രവർത്തിക്കണമെന്ന് അദ്ദേഹം സൂചിപ്പിച്ചു .ഇക്കാര്യത്തിൽ പെൻഷനേഴ്സ് യൂണിയൻ കാണിക്കുന്ന താൽപര്യത്തെ അഭിനന്ദിക്കുകയും ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് ദാമോദരൻ എടത്തിൽ, ടി .കുഞ്ഞിരാമൻ മാസ്റ്റർ, എ. എം കുഞ്ഞിരാമൻ. കെ. ശശിധരൻ മാസ്റ്റർ, എം. എം കരുണാകരൻ മാസ്റ്റർ, ഇബ്രാഹിം തിക്കോടി, ചന്ദ്രൻ നമ്പ്യേരി, നളിനി കണ്ടോത്ത്, എ .കെ രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.
തുടർന്ന് നടന്ന കാവ്യ സദസ്സിൽ ഇബ്രാഹിം തിക്കോടി, വി.ഒ. ഗോപാലൻ മേപ്പയ്യൂർ, രാരിച്ചൻ കൊഴുക്കല്ലൂർ, ആയടത്തിൽ പി. ഗോപാലൻ, എം.പി അബ്ദുറഹ്മാൻ, ബാലകൃഷ്ണൻ സി .കെ, കീഴരിയൂർ, നളിനി കണ്ടോത്ത്, അബ്ദുറഹിമാൻ പയ്യോളി,പി.സി കുഞ്ഞികണ്ണൻ, പി .സി ഗോപാലൻ എന്നിവർ കവിതകൾ അവതരിപ്പിച്ചു.