തുറയൂർ കല്ലിട ഉമ്മർ നിര്യാതനായി

news image
Jul 20, 2023, 10:56 am GMT+0000 payyolionline.in

തുറയൂർ : ചിറക്കര സാമൂഹ്യ, രാഷ്ട്രീയ കലാ രംഗങ്ങളിൽ നിറ സാന്നിധ്യമായിരുന്ന കല്ലിട ഉമ്മർ (66) നിര്യാതനായി. കല്ലിട അബ്ദുള്ള ഹാജിയുടെയും പരേതയായ പുറക്കാട് ഇടവന ക്കണ്ടി ആസ്യോമ ഹജ്ജുമ്മയുടെയും മകനാണ്. സമസ്ത (എ പി) മുശാവറ അംഗം വി എം മൊയ്തീൻ കുട്ടി മുസ്ല്യാറുടെ മകൾ സക്കീനയാണ് ഭാര്യ.

മക്കൾ: റുബൈന, റുഖ്സീർ (ദുബായ്) റുഹൈൽ, റുമൈസ് (ഇരുവരും ഖത്തർ )
ജാമാതാക്കൾ , കെ വി മുഹമ്മദ് ജമാൽ ( ഖത്തർ തിക്കോടി ഗ്ലോബൽ കെ എം സി സി സെക്രട്ടറി) ഹസ്ന (തിക്കോടി) സഹല (കുട്ടോത്ത്).സഹോദരങ്ങൾ: ഹമീദ് (കൊയിലാണ്ടി) കല്ലിട ഇസ്ഹാഖ്, സറീന (മമ്മിളിക്കുളം) സമറ, അസ്മ (കൊല്ലം) മാഷിത്വ (തോലേരി ) മെഹ്റ (പയ്യോളി ) നൂറ പള്ളിക്കര ) ചന്ദ്രിക റീഡേഴ്സ് ഫോറം
ഷാർജ കെ എം സി സി സ്ഥാപക അംഗം, ഇഖ്ബാൽ യൂത്ത് ഫോറം സെക്രട്ടറി, ദുബായ് മാപ്പിള ആർട്സ് ലവേഴ്സ് ഫോറം പ്രവർത്തകൻ തുറയൂർ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി, തുറയുർ ചരിച്ചിൽ പള്ളി മഹല്ല് കമ്മിറ്റി അംഗം ചിരക്കര ജുമുഅത്ത് പള്ളി ജനറൽ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിരുന്നു.
മദ്രസ്സാ അധ്യാപകനായും ഉമ്മർ സേവനം ചെയ്തിട്ടുണ്ട്. ഗായകനും ഗാനരചയിതാവുമായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe