തുറയൂർ : തുറയൂർ എ എൽ പി സ്കൂളിന്റെയും കിഡ്സ് ഗാർഡൻ നഴ്സറിയുടെയും വാർഷികാഘോഷം തുറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ ഗിരീഷ് ഉദ്ഘാടനം ചെയ്തു. ബിജു കാവിൽ മുഖ്യാതിഥിയായിരുന്നു.
തുറയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീജ മാവുള്ളാട്ടിൽ, തുറയൂർ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ സജിത കോലാത്ത് താഴ, മേലടി വിദ്യാഭ്യാസ ഓഫീസർ പി അസീസ് മാസ്റ്റർ, മേലടി ബിപിസി എം കെ രാഹുൽ മാസ്റ്റർ, പി ഇ സി കൺവീനർ ഇ എം രാമദാസൻ മാസ്റ്റർ, പി കെ കിഷോർ , മൊയ്തീൻ മണിയോത്ത്, മുനീർ കുളങ്ങര, ടി എം രാജൻ, ബൽറാം പുതുക്കുടി, കെ ടി ഹരീഷ് , ശ്രീനിവാസൻ കൊടക്കാട്ട്, പി ബാലഗോപാലൻ, വി കെ അഞ്ജു , കെ ടി സുധീഷ് തുടങ്ങിയവർ പ്രസംഗിച്ചു. സ്കൂൾ പിടിഎ പ്രസിഡണ്ട് വി കെ ബോബിഷ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ പ്രധാന അധ്യാപകൻ പി ടി സനൂപ് സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ ടി വി നജ്മുന്നിസ ടീച്ചർ നന്ദിയും പറഞ്ഞു.