തുറയൂര്‍ : റിയാസ് ക്ലബ് തുറയൂരിന്റെ നേതൃത്വത്തിൽ എസ്എസ്എൽസി,പ്ലസ് ടു ഉന്നത വിജയം നേടിയവരെ ഉൾപ്പെടുത്തി പ്രതിഭാ സംഗമം നടത്തി. പരിപാടിയിൽ സെക്രട്ടറി അശ്വിൻ ഇല്ലത്ത് സ്വാഗതം പറഞ്ഞു. ക്ലബ്ബ് പ്രസിഡണ്ട് സാലിഹ് കോയ അധ്യക്ഷ വഹിച്ച യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ ഗിരീഷ് പരിപാടി ഉദ്ഘാടനം ചെയ്തു.
ഡോ. ആർ കെ സതീഷ് കുമാർ പയ്യോളി യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് വി ഹമീദ് മാസ്റ്റർ, എസ് കെ അനൂപ്, സി കെ ഗിരീഷ്,ആർ ബാലകൃഷ്ണൻ,ആർ കെ സതീഷ് കുമാർ,സിഎ നൗഷാദ് മാസ്റ്റർ എന്നിവർ പുരസ്കാര ദാനം നിർവഹിച്ചുപരിപാടിക്ക് ആശംസകൾ നേർന്നുകൊണ്ട് സിഎ നൗഷാദ് മാസ്റ്റർ സംസാരിച്ചു. പരിപാടിക്ക് നന്ദി പ്രകാശിപ്പിച്ചുകൊണ്ട് അഡ്വക്കേറ്റ് കോടികണ്ടി അബ്ദുറഹിമാൻ സംസാരിച്ചു