പയ്യോളി അങ്ങാടി: തുറയൂർ ഗ്രാമപഞ്ചായത്ത് 2024-25 വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലുള്ള മുഴുവൻ സർക്കാർ സ്കൂളുകൾക്കും പ്രിൻ്റർ നൽകി. തുറയൂർ ജി.യു.പി.സ്കൂളിൽ നടന്ന ചടങ്ങിൽ തുറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ.ഗിരീഷ് ഉദ്ഘാടനം നടത്തി.
വൈസ് പ്രസിഡണ്ട് ശ്രീജ മാവുള്ളാട്ടിൽ അധ്യക്ഷയായി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സബിൻരാജ്, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ കെ.ദിപിന , വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.എം.രാമകൃഷ്ണൻ, വാർഡ് മെമ്പർമാരായ നൗഷാദ് മാസ്റ്റർ, കുറ്റിയിൽ റസാക്ക് , കുട്ടിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു. നജ്ല അഷ്റഫ് സ്വാഗതം പറഞ്ഞ ചടങ്ങിൽ . ഇംപ്ലിമെൻ്റിംഗ് ഓഫീസർ ഇ.എം.രാമദാസൻ നന്ദി രേഖപ്പെടുത്തി.