തുറയൂർ: ‘ശുചിത്വ കേരളം സുസ്ഥിര കേരളം’ ലക്ഷ്യമിട്ട് 2024 ഒക്ടോബർ 2 ന് ആരംഭിച്ച് മാർച്ച് 30 വരെ നീളുന്ന മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായ് തുറയൂർ ഗ്രാമ പഞ്ചായത്തുതല ശുചിത്വ പ്രഖ്യാപനം മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് നിർവഹിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി കെ ഗിരീഷ് അദ്ധ്യക്ഷത വഹിച്ചു. സമ്പൂര്‍ണ്ണ ഹരിത വിദ്യാലയം, ഹരിത സ്ഥാപനം, ഹരിത കലാലയം, ഹരിത അയൽക്കൂട്ടം, ഹരിത ടൗൺ എന്നിവയുടെ സമ്പൂര്‍ണ പ്രഖ്യാപനമാണ് ഗ്രാമ പഞ്ചായത്ത് ഹാളിൽ വെച്ച് നടന്നത്. മാലിന്യമുക്ത ക്യാമ്പയിനുമായി ബന്ധപ്പെട്ട് ഗ്രാമ പഞ്ചായത്ത് ഇതുവരെ നടത്തിയ പ്രവർത്തനങ്ങളുടെ സംക്ഷിപ്ത വിവരണം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ കൃഷ്ണകുമാർ അവതരിപ്പിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാൻമാരായ ടി കെ ദിപിന, സബിൻരാജ്, മെമ്പർമാരായ അബ്ദുൾ റസാഖ് കുറ്റിയിൽ, എ കെ കുട്ടിക്കൃഷ്ണൻ, രാഷ്ട്രീയ- വ്യാപാരി വ്യവസായ സംഘടന പ്രതിനിധികൾ, ഹരിത കേരളം മിഷൻ ആർ പി നിരഞ്ജന തുടങ്ങിയവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് ശ്രീജ മാവുളളാട്ടിൽ സ്വാഗതം പറഞ്ഞ ചടങ്ങിന് അസി. സെക്രട്ടറി എ ഇന്ദിര നന്ദി പറഞ്ഞു.