തുറയൂർ: തുറയൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കൺവെൻഷൻ ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി ടി ഇസ്മായിൽ ഉദ്ഘാടനം നിർവഹിച്ചു. ബാഫഖി തങ്ങൾ കമ്മ്യൂണിറ്റി റിസോഴ്സ് ഡെവലപ്പ്മെൻഡ് സെന്ററിന്റ ഫണ്ട് സമാഹരണ കാമ്പയിൻ തുറയൂർ പഞ്ചായത്തിൽ ആരംഭിച്ചു. തുറയൂർ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ടി പി അബ്ദുൽ അസീസ് മാസ്റ്റർ അധ്യക്ഷo വഹിച്ചു. ഫണ്ട് സമാഹരണ ക്യാമ്പയിൻ പദ്ധതി സി പി അസീസ് മാസ്റ്റർ നടത്തി.
യോഗത്തിൽ കണ്ടോത്ത് അബുബക്കർ ഹാജി, ലത്തീഫ് തുറയൂർ, മുനീർ കുളങ്ങര, സി കെ അസീസ്, പി കെ മൊയ്ദീൻ, പി ടി അബ്ദുൽ റഹ്മാൻ മാസ്റ്റർ, സി എ നൗഷാദ്, കോവുമ്മ മുഹമ്മദ് അലി, ഒ എം റസാഖ്, പടന്നയിൽ മുഹമ്മദ് അലി, കുറ്റിയിൽ റസാക്ക്, മുഹമ്മദ് പി വി, ബഹ്റൈൻ കെ എം സി സി നേതാവ് എ കെ ഫൈസൽ ഫൈസൽ എൻ. കെ. സി എ മുഹമ്മദ് ഫായിസ്, ശരീഫ എം പി, ഹാജറ പാട്ടത്തിൽ, ആയിഷ ടി ടി, വിവിധ ശാഖ മുസ്ലിം ലീഗ് ഭാരവാഹികൾ സംസാരിച്ചു. തുറയൂർ പഞ്ചായത്തിലെ ആദ്യഫണ്ട് സൗദി അറേബ്യ കെ എം സി സി നേതാവ് നാസർ പറമ്പത്ത് നൽകി.