തുറയൂരിൽ ആർജെഡി എകെ.പുരുഷുവിനെ അനുസ്മരിച്ചു

news image
Jun 30, 2024, 3:16 pm GMT+0000 payyolionline.in

തുറയൂർ:   തുറയൂരിലെ സോഷ്യലിസ്റ്റുകളുടെ നേതൃനിരയിൽ സജീവമായുണ്ടാകുകയും തുറയൂർ സർവ്വീസ് ബേങ്കിൻ്റെ മുൻ ഡയറക്ടറുമായിരുന്ന എകെ.പുരുഷോത്തമൻ്റെ നാലാം ചരമവാർഷിക ദിനത്തിൽ ആർജെഡി എകെ.പുരുഷുവിനെ അനുസ്മരിച്ചു. ആർ ജെ ഡി തുറയൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങത്ത് അദ്ധേഹത്തിൻ്റെ വീട്ടിൽ വെച്ച് പുഷ്പാർച്ചനയും അനുസ്മരണവും നടത്തി .

ജില്ലാ കമ്മറ്റി അംഗം കെടി.രതീഷ് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ വള്ളിൽ പ്രഭാകരൻ അദ്ധ്യക്ഷത വഹിക്കുകയും ടിഎം.രാജൻ , മധുമാവുള്ളാട്ടിൽ , അനിത ചാമക്കാലയിൽ, പൊടിയാടി കേശവൻ, എന്നിവർ സംസാരിക്കുകയും കെവി.വിനീതൻ സ്വാഗതവും , മനൂപ് മലോൽ നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe