തുറയൂരിലെ വിസ്‌ഡം സകാത് സെൽ ഇഫ്താർ കിറ്റ് വിതരണം ചെയ്തു

news image
Mar 1, 2025, 8:26 am GMT+0000 payyolionline.in

തുറയൂർ : തുറയൂരിലെ സാമൂഹ്യ ക്ഷേമ രംഗത്ത് നിറ സാന്നിധ്യമായ വിസ്‌ഡം സകാത് സെല്ലിന്റെ ആഭിമുഖ്യത്തിൽ നിർധരരായ 210 ഓളം നിർധനരായ കുടുംബങ്ങൾക്ക് നോമ്പ് തുറ കിറ്റ് വിതരണം ചെയ്തു.‌ പയ്യോളി അങ്ങാടി , പാലച്ചുവട് , കുലുപ്പ, കീരങ്കൈ , ചിറക്കര, തച്ചൻകുന്ന് , പയ്യോളി , തിക്കോടി ബീച്ച് പ്രദേശത്തുള്ളവർക്കാണ് വിതരണം ചെയ്തത്

സ്വദേശത്തും വിദേശത്തുമായി ജോലി ചെയ്യുന്ന സുമനസ്സുകളുടെ സഹകരണത്തോടെയാണ് ഇഫ്താർ കിറ്റുകൾ ശേഖരിച്ചത്. ശേഖരണത്തിനും വിതരണത്തിനും

സകാത് സെൽ ചെയർമാൻ സകരിയ കരിയാണ്ടി , കൺവീനർ ഹിറാഷ് സിപി , ടിപി അബ്ദുൽ അസീസ്, ആദിൽ മുണ്ടിയത്, സൈഫുല്ല എംപി, നിഷാദ് നടക്കൽ, അബ്ദുറഹ്മാൻ മണിയോത്, അൻസാർ എന്നിവർ നേതൃത്വം നൽകി .

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe