ശബരിമല: മകരവിളക്കിന് ഒമ്പത് ദിവസം മാത്രം ശേഷിക്കെ തിരക്ക് വർധിച്ച സാഹചര്യത്തിൽ, ശബരിമലയിൽ എത്തുന്ന തീർഥാടകർ പാലിക്കേണ്ട കാര്യങ്ങളിൽ കർശന നിർദേശം നൽകി.
തീർഥാടകർ ശരിയായ പാതകളിലൂടെ മാത്രമേ യാത്ര ചെയ്യാവൂ. സ്വാമി അയ്യപ്പൻ റോഡ് വഴി എത്തുന്നവർ കുറുക്കുവഴികൾ തെരഞ്ഞെടുക്കുന്നത് അപകടങ്ങൾക്ക് വഴിയൊരുക്കും. മകരജ്യോതി ദർശിക്കാൻ വനത്തിനുള്ളിൽ തമ്പടിക്കരുതെന്നും നിർദേശമുണ്ട്. വരും ദിവസങ്ങളിൽ വനം വകുപ്പിന്റെ പരിശോധനയുണ്ടാകും. മകരജ്യോതി ദർശിക്കാൻ മരത്തിന് മുകളിൽ കയറുന്നതും ചെങ്കുത്തായ പ്രദേശങ്ങളിൽ സെൽഫി എടുക്കുന്നതും തടയാൻ നിർദേശിച്ചു. 14ന് വെർച്വൽ ക്യൂ ബുക്കിങ് പരിധി 50,000 ആയി കുറച്ചു. മകരവിളക്ക് ദിനമായ 15ന് വെർച്വൽ ക്യൂ ബുക്കിങ് 40,000 ആയും കുറച്ചു.