തിരുവല്ലയിൽ ഗര്‍ഭം രഹസ്യമാക്കി വച്ച യുവതി ശുചിമുറിയിൽ പ്രസവിച്ചു; കുഞ്ഞ് മരിച്ചു

news image
Dec 1, 2023, 3:31 pm GMT+0000 payyolionline.in

പത്തനംതിട്ട: അവിവാഹിതയായ യുവതി ശുചിമുറിയിൽ പ്രസവിച്ചു. തിരുവല്ലയിലാണ് യുവതിയാണ് പ്രസവിച്ചത്. സ്വകാര്യ മെഡിക്കൽ കോളേജിലെ താത്കാലിക ജീവനക്കാരിയാണ്. 20 വയസ് മാത്രമാണ് പ്രായം. വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലെ ശുചിമുറിയിലാണ് ഇവര്‍ പ്രസവിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. കാമുകനിൽ നിന്ന് ഗര്‍ഭം ധരിച്ചതെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. പത്തനംതിട്ട സ്വദേശിയായ യുവതി ഗര്‍ഭിണിയാണെന്ന വിവരം ആരെയും അറിയിക്കാതെ രഹസ്യമാക്കി വെക്കുകയായിരുന്നു. യുവതിക്കെതിരെ പൊലീസ് കേസെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe