തിരുവനന്തപുരത്ത് വെള്ളം കയറിയ വീട്ടിലെ വെള്ളക്കെട്ടിൽ മൃതദേഹം

news image
Oct 16, 2023, 1:32 pm GMT+0000 payyolionline.in

തിരുവനന്തപുരം : വെട്ടുകാട് വെള്ളക്കെട്ടിൽ മൃതദേഹം കണ്ടെത്തി. വീടിനകത്ത് വെള്ളക്കെട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ബാലനഗർ സ്വദേശി വിക്രമൻ (67) ആണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ സ്ഥലത്തുണ്ടായിരുന്നില്ല. ഇന്ന് വീട്ടിലെത്തിയപ്പോഴാണ് വീടിനുള്ളിലെ വെള്ളക്കെട്ടിൽ മൃതദേഹം കണ്ടെത്തിയത്. വീട്ടിൽ കട്ടിലിനൊപ്പം വെള്ളം കയറിയ നിലയിലുമാണ്.

വെള്ളമിറങ്ങിയ ശേഷമാണ് മൃതദേഹം കണ്ടെത്തിയത്.  കനത്ത മഴയാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്തുണ്ടായത്. തോടുകളിലെ ജലനിരപ്പ് കുറഞ്ഞതോടെ ഇടറോടുകളിലെ വെള്ളക്കെട്ടും ഒഴിഞ്ഞുതുടങ്ങി. പക്ഷേ വീടുകളിൽ വെള്ളം കയറിയതിന്റെ ദുരിതം ശേഷിക്കുകയാണ്. ഇന്ന് മഴയ്ക്ക് അൽപ്പം ശമനം ഉണ്ടെങ്കിലും വീടുകളിൽ ചളിയടിഞ്ഞു കിടക്കുന്നതിനാൽ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരില്‍ ഏറെപ്പേര്‍ക്കും മടങ്ങാനായിട്ടില്ല. വീട് വൃത്തിയാക്കുന്നതിന്റെ തിരക്കിലാണ് തലസ്ഥാനത്ത് പലരും. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് മടങ്ങാൻ ആയിട്ടില്ല. പൊഴിയൂരിൽ കടലാക്രമണത്തിൽ 56 വീടുകളിൽ വെള്ളം കയറി. നഗരമേഖലയില്‍ ഭൂരിഭാഗം ഇടങ്ങളിലും വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe