തിരുവനന്തപുരത്ത് പാഴ്സൽ നൽകാത്തതിനെ തുടർന്ന് പായസക്കട ഇടിച്ചു തകർത്തു. കാറിൽ എത്തിയ രണ്ട് പേരാണ് വാഹനം ഉപയോഗിച്ച് കട ഇടിച്ചത്. തലനാരിഴയ്ക്കാണ് ജീവനക്കാരൻ രക്ഷപ്പെട്ടത്.
പോത്തൻകോട് റോഡരികിൽ പായസം വിൽക്കുന്ന റസീനയുടെ കടയാണ് തകർത്തത്.
KL 01 BZ 2003 എന്ന നമ്പറിലുള്ള വെള്ള സ്കോർപിയോ വാഹനത്തിലാണ് ഇരുവരും എത്തിയത്. ഇവർ മദ്യലഹരിയിൽ ആയിരുന്നുവെന്ന് കടയുടമ പറഞ്ഞു.സംഭവത്തിൽ പോത്തൻകോട് പോലീസ് അന്വേഷണം ആരംഭിച്ചു.
KL 01 BZ 2003 എന്ന നമ്പറിലുള്ള വെള്ള സ്കോർപിയോ വാഹനത്തിലാണ് ഇരുവരും എത്തിയത്. ഇവർ മദ്യലഹരിയിൽ ആയിരുന്നുവെന്ന് കടയുടമ പറഞ്ഞു.സംഭവത്തിൽ പോത്തൻകോട് പോലീസ് അന്വേഷണം ആരംഭിച്ചു.