തിരുവനന്തപുരത്ത് കുടുംബത്തിലെ നാല് പേർ മരിച്ചനിലയില്‍; കടബാധ്യതയെന്ന് പ്രാഥമിക നിഗമനം

news image
May 27, 2025, 7:37 am GMT+0000 payyolionline.in

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. കൂട്ട ആത്മഹത്യയെന്നാണ് സംശയം. വക്കം വെളിവിളാകത്താണ് നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വക്കം ഫാര്‍മേഴ്‌സ് സഹകരണ ബാങ്ക് ജീവനക്കാരന്‍ അനില്‍കുമാര്‍, ഭാര്യ ഷീജ, രണ്ട് ആണ്‍മക്കള്‍ എന്നിവരാണ് മരിച്ചത്.

നാല് മൃതദേഹങ്ങളും തൂങ്ങിയ നിലയിലായിരുന്നു. സംഭവം ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ കടയ്ക്കാവൂര്‍ പൊലീസില്‍ വിവരം അറിയിച്ചു. കടയ്ക്കാവൂര്‍ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. കടബാധ്യത മൂലം കുടുംബം ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe