തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. കൂട്ട ആത്മഹത്യയെന്നാണ് സംശയം. വക്കം വെളിവിളാകത്താണ് നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വക്കം ഫാര്‍മേഴ്‌സ് സഹകരണ ബാങ്ക് ജീവനക്കാരന്‍ അനില്‍കുമാര്‍, ഭാര്യ ഷീജ, രണ്ട് ആണ്‍മക്കള്‍ എന്നിവരാണ് മരിച്ചത്.
കടബാധ്യതയാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെ നാട്ടുകാരാണ് കടയ്ക്കാവൂര്‍ പൊലീസിനെ വിവരമറിയിച്ചത്.