തിരുവനന്തപുരത്ത് ഇരുചക്ര വാഹന ഷോറൂമിൽ വൻ തീപ്പിടുത്തം. പി എം ജി യിലെ ടിവിഎസ് ഷോറൂമിലാണ് തീപിടുത്തം ഉണ്ടായത്.
ഷോട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. ഫയർ ഫോഴ്സ് സംഘം സ്ഥലത്തെത്തി തീഅണയ്ക്കാൻ ശ്രമിക്കുകയാണ്. 10 യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തിയിട്ടുണ്ട്. തീ നിയന്ത്രണ വിധേയമാക്കി. ആളപായം ഒന്നും ഉണ്ടായിട്ടില്ല. പുലർച്ചെ നാലുമണിയോടെയാണ് തീപിടുത്തം ഉണ്ടായത്.

                            