തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടി രോഗി മരിച്ചു. സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൽ നിന്നാണ് കരിക്കകം സ്വദേശി ഗോപകുമാർ ചാടി മരിച്ചത്. രോഗിയെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
ഇന്ന് ഉച്ചയോടെയാണ് സംഭവമുണ്ടായത്. സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലെ രണ്ടാം നിലയിൽ നിന്ന് ആശുപത്രിയുടെ നടുത്തളിലേക്കാണ് ഗോപകുമാർ വീണത്. ഒന്നാം നിലയിലെ നെഫ്രോ വാർഡിൽ കിടപ്പുരോഗിയായിരുന്നു ഗോപകുമാർ.
കുറച്ച് നാളായി ഗോപകുമാർ കിഡ്നി സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.