തിരുവങ്ങൂർ അണ്ടർപാസ്സിൽ വാഹനാപകടം; അഞ്ച് പേർക്ക് പരിക്ക്

news image
Jan 18, 2026, 2:58 am GMT+0000 payyolionline.in

കൊയിലാണ്ടി: തിര

കൊയിലാണ്ടി: തിരുവങ്ങൂർ അണ്ടർപാസ്സിൽ ബസ്സും ലോറിയുമിടിച്ച് അപകടം. അഞ്ച് പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ 1.45 ഓടെയായിരുന്നു അപകടമുണ്ടായത്.

കോഴിക്കോട് ഭാ​ഗത്ത് നിന്ന് വരികയായിരുന്ന അയ്യപ്പ ഭക്തരുടെ ബസും കണ്ണൂർ ഭാ​ഗത്ത് നിന്ന് മരവുമായി വരികയായിരുന്ന ലോറിയും തമ്മിലിടിച്ചാണ് അപകടം. ബസിന്റെ മധ്യ ഭാ​ഗത്താണ് ലോറിയിടിച്ചത്. കർണാടക രജിസ്ട്രേഷനിലുള്ളതാണ് ബസ്. ബസിലുണ്ടായ അയ്യപ്പ ഭക്തർക്കാണ് പരിക്കേറ്റത്.

 

പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കൊയിലാണ്ടി എസ് ഐ റക്കീബ്, സിപിഒ ലങ്കേഷൻ, ഹൈവേ പോലിസ് ഉദ്യോ​ഗസ്ഥർ, ട്രാഫിക് പോലിസ് എന്നിവർ സ്ഥലത്തെത്തി. അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡിൽ നിന്നും മാറ്റി. ​ഗതാ​ഗതം പുന:സ്ഥാപിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe