പാലക്കാട്: വിഷു വേനൽക്കാല അവധി ദിവസങ്ങളിൽ യാത്രക്കാരുടെ അധിക തിരക്ക് ഒഴിവാക്കാൻ പ്രത്യേക ട്രെയിനുകൾ അനുവദിച്ചതായി റെയിൽവേ അറിയിച്ചു.
- ചെന്നൈ സെൻട്രൽ-കൊല്ലം ജങ്ഷൻ വീക്ലി സ്പെഷൽ എക്സ്പ്രസ് (ട്രെയിൻ നമ്പർ: 06113) ഏപ്രിൽ 12, 19 തീയതികളിൽ രാത്രി 11.20ന് ചെന്നൈയിൽനിന്ന് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചക്ക് 3.30ന് കൊല്ലത്ത് എത്തും.
- കൊല്ലം-ചെന്നൈ സെൻട്രൽ വീക്ലി സ്പെഷൽ എക്സ്പ്രസ് (06114) ഏപ്രിൽ 13, 20 തീയതികളിൽ രാത്രി 7.10ന് കൊല്ലത്തുനിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 11.10ന് ചെന്നൈയിൽ എത്തും.
- മംഗളൂരു-തിരുവനന്തപുരം നോർത്ത് വീക്ലി സ്പെഷൽ എക്സ്പ്രസ് (06051) ഏപ്രിൽ 10, 17 തീയതികളിൽ വൈകുന്നേരം ആറിന് മംഗളൂരു ജങ്ഷനിൽനിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 6.35ന് തിരുവനന്തപുരം നോർത്തിൽ എത്തും.
- തിരുവനന്തപുരം നോർത്ത്-മംഗളൂരു വീക്ലി സ്പെഷൽ എക്സ്പ്രസ് (06052) ഏപ്രിൽ 11, 18 തീയതികളിൽ വൈകുന്നേരം 6.40ന് തിരുവനന്തപുരം നോർത്തിൽനിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ ഏഴിന് മംഗളൂരുവിൽ എത്തും.