കാസർകോട്: കാസർകോട് ജില്ലയിലെ മുന്നാട് തമിഴ്നാട് സ്വദേശിയുടെ ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു. പലചരക്ക് കടയുടമയായ രമിത (27) ആണ് മരിച്ചത്. തമിഴ്നാട് ചിന്നപട്ടണം സ്വദേശി രാമാമൃതം തിന്നർ ഒഴിച്ച് തീ കൊളുത്തിയതിനെ തുടർന്ന് അത്യാസന്ന നിലയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയോടെ മംഗലാപുരത്തെ ആശുപത്രിയിൽ വെച്ചാണ് രമിത അന്ത്യശ്വാസം വലിച്ചത്. റിമാൻ്റിൽ കഴിയുന്ന പ്രതി രാമാമൃതത്തിനെതിരെ ഇനി കൊലക്കുറ്റം ചുമത്തും.കഴിഞ്ഞ ചൊവ്വാഴ്ചയാണ് രാമാമൃതം, തിന്നർ ഒഴിച്ച് രമിതയുടെ ശരീരത്തിൽ തീ കൊളുത്തിയത്. രമിതയുടെ കടയ്ക്ക് സമീപം പ്രവർത്തിക്കുന്ന ഫർണീച്ചർ കട നടത്തിപ്പുകാരനാണ് രാമാമൃതം. പതിവായി മദ്യപിച്ച് കടയിൽ വന്ന് രാമാമൃകം പ്രശ്നമുണ്ടാക്കുന്നത് രമിത കടയുടമയോട് പരാതിപ്പെട്ടിരുന്നു. ഇതേത്തുടർന്ന് രാമാമൃതത്തോട് കടയുടമ കെട്ടിടം ഒഴിയാൻ ആവശ്യപ്പെട്ടിരുന്നു. ഇതിലെ വിരോധമാണ് രമിതയെ ആക്രമിക്കാൻ കാരണം എന്നാണ് വിവരം. 50 ശതമാനത്തിലേറെ പൊള്ളലേറ്റ രമിതയെ ഉടൻ തന്നെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. എന്നാൽ സ്ഥിതി അതീവ ഗുരുതരമായതിനാൽ പിന്നീട് മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റി. പക്ഷെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. രാമാമൃതത്തെ സംഭവം നടന്ന അന്ന് തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
- Home
- Latest News
- തിന്നർ ഒഴിച്ച് തീ കൊളുത്തിയ സംഭവം; കാസർകോട്ടെ പലചരക്ക് കടയുടമ രമിത മരിച്ചു
തിന്നർ ഒഴിച്ച് തീ കൊളുത്തിയ സംഭവം; കാസർകോട്ടെ പലചരക്ക് കടയുടമ രമിത മരിച്ചു
Share the news :

Apr 15, 2025, 3:07 am GMT+0000
payyolionline.in
പുതിയ രാവുകള്‍, പുതിയ സ്വപ്നങ്ങള്‍, പുതിയ പാതകള്‍… ഈ വിഷു പുതുമകള്‍ നിറഞ്ഞതാക ..
കോഴിക്കോട് വാക്കുതർക്കത്തിനിടെ ജ്യേഷ്ഠൻ ചായപാത്രം കൊണ്ടടിച്ചു; ഗുരുതരമായി പരി ..
Related storeis
അങ്കണവാടികളിൽ ഇനി ബിരിയാണിയും പുലാവും വിളമ്പും
Jun 4, 2025, 3:47 am GMT+0000
മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 130അടി പിന്നിട്ടു,സുരക്ഷാ ക്രമീകരണത...
Jun 4, 2025, 3:19 am GMT+0000
അടൂർ ബൈപ്പാസിൽ കാറും ലോറിയും കൂട്ടിയിടിച്ചു: നാല് പേർക്ക് പരുക്ക്; ...
Jun 4, 2025, 3:14 am GMT+0000
കൊയിലാണ്ടി കണയങ്കോട് അണിയം പുറത്ത് നാരായണി അന്തരിച്ചു
Jun 3, 2025, 2:04 pm GMT+0000
പാകിസ്ഥാന് വേണ്ടി ചാരവൃത്തി; പഞ്ചാബില്‍ ഒരാള്‍ അറസ്റ്റില്‍
Jun 3, 2025, 10:46 am GMT+0000
അൻവർ മത്സരിച്ചില്ലെങ്കിലും അടച്ച വാതിൽ തുറക്കില്ല -വി.ഡി. സതീശൻ
Jun 3, 2025, 9:48 am GMT+0000
More from this section
കേരളത്തിൽ കോവിഡ് ടെസ്റ്റ് നിർബന്ധമാക്കുന്നു; ആന്റിജൻ നെഗറ്റീവായാൽ ...
Jun 3, 2025, 8:57 am GMT+0000
കായലില്‍ കാണാതായ ടാന്‍സാനിയന്‍ നാവികന്റെ മൃതദേഹം കണ്ടെത്തി
Jun 3, 2025, 8:17 am GMT+0000
പി വി അൻവറിന് തിരിച്ചടി: ഒരു പത്രിക തള്ളി; ടിഎംസി സ്ഥാനാർഥിയായി മത്...
Jun 3, 2025, 7:29 am GMT+0000
പ്ലസ്വൺ ആദ്യ അലോട്ട്മെന്റിൽ ജില്ലയിൽ കാൽ ലക്ഷത്തോളം വിദ്യാർഥികൾ പ...
Jun 3, 2025, 7:10 am GMT+0000
കറാച്ചിയിൽ 16 ചെറുഭൂചലനങ്ങൾ റിപ്പോർട്ട് ചെയ്തുവെന്ന് പാകിസ്താൻ
Jun 3, 2025, 7:09 am GMT+0000
സംസ്ഥാനത്ത് സ്വർണ വിലയിൽ കുതിപ്പ്; ഓടിക്കയറുന്നത് 73,000ത്തിലേക്കോ?
Jun 3, 2025, 7:06 am GMT+0000
ഫാം ഫെഡ് നിക്ഷേപ തട്ടിപ്പ്; കോഴിക്കോട്ട് മൂന്ന് പേർക്കെതിരെ കേസ്
Jun 3, 2025, 6:55 am GMT+0000
സിസിടിവി മൂടിയിട്ട് കള്ളൻ; നാദാപുരം പുറമേരിയിൽ വീട്ടിൽനിന്ന് കവർന്...
Jun 3, 2025, 6:25 am GMT+0000
സംസ്ഥാനത്ത് കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ നിർദ്ദേശങ്ങളുമായി ആര...
Jun 3, 2025, 6:21 am GMT+0000
പോക്സോ കേസ് പ്രതിയെ സ്കൂൾ പ്രവേശനോത്സവത്തിൽ പങ്കെടുപ്പിച്ച സംഭവം; ...
Jun 3, 2025, 4:38 am GMT+0000
ആരാകും പുതിയ അവകാശി?; ഐ പി എല്‍ ഫൈനലില്‍ ഇന്ന് പഞ്ചാബ്- ആര് സി ബി ...
Jun 3, 2025, 3:18 am GMT+0000
2025-26 വർഷത്തെ പ്ലസ് വൺ പ്രവേശനം ഇന്നുമുതൽ
Jun 3, 2025, 3:17 am GMT+0000
വൈപ്പിന്‍ ഞാറയ്ക്കല്‍ വളപ്പ് ബീച്ചില്‍ കുളിക്കാനിറങ്ങി കാണാതായ വിദേ...
Jun 3, 2025, 3:12 am GMT+0000
പെരുമാൾപുരം പള്ളിത്താഴ അബൂബക്കർ അന്തരിച്ചു
Jun 3, 2025, 2:32 am GMT+0000
കടലിൽ നീന്തുന്നതിനിടെ തിരയിൽപ്പെട്ടു; കണ്ണൂരിൽ രണ്ടു യുവാക്കളെ കാണാ...
Jun 2, 2025, 4:20 pm GMT+0000