തിക്കോടി സുനാമി കോട്ടേഴ്സിൽ സ്നേഹ ഹസ്തം കൂട്ടായ്മ കുഴൽ കിണർ നിർമ്മിച്ചു നല്‍കി

news image
Aug 20, 2024, 6:39 am GMT+0000 payyolionline.in

തിക്കോടി: സ്നേഹ ഹസ്തം കൂട്ടായ്മ ശുദ്ധജലത്തിന് ബുദ്ധിമുട്ടുന്ന തിക്കോടി സുനാമി കോട്ടേഴ്സിൽ കുഴൽ കിണർ നിർമ്മിച്ചു നൽകുന്നു. നിരവധി ചാരിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സംഘടനയാണ് സ്നേഹ ഹസ്തം കൂട്ടായ്മ. ചുരുങ്ങിയ കാലയളവിനുള്ളിൽ അനേകം വീടുകൾ നിർമ്മിച്ചു നൽകുകയും നിരവധി രോഗികൾക്ക് മരുന്നുകൾ എത്തിച്ചു നൽകുകയും മാസാന്തം റേഷൻ ഉൾപ്പെടെയുള്ള പദ്ധതികളുമായി മുന്നോട്ടു പോകുകയും ചെയ്യുന്ന കൂട്ടായ്മ നാട്ടിന് തന്നെ മാതൃകയായി മാറിയിരിക്കുന്നു.

അബു കോട്ടയിൽ,പി.എം മൊയ്തു ഹാജി എന്നിവരുടെ നേതൃത്വത്തിലാണ് സംഘടന പ്രവർത്തിക്കുന്നത്.സുനാമി കോട്ടേഴ്സ് പരിസരത്ത് വെച്ച് നടന്ന ചടങ്ങിൽ കിണർ നിർമ്മിക്കുന്നതിനുള്ള തുക കോൺട്രാക്ടർ ഖാലിദിന് കൈമാറി. സ്നേഹ ഹസ്തം ഭാരവാഹികളായ പി.എം ബാബു ഹാജി,ഒ.ടി ലത്തീഫ് ഹാജി,പി.വി അസ്സു ഗുരുക്കൾ,പൊതു പ്രവർത്തകൻ ടി.ഖാലിദ് എന്നിവർ സംബന്ധിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe