തിക്കോടി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്‍റ് ചുമതലയേറ്റു

news image
Oct 30, 2023, 10:12 am GMT+0000 payyolionline.in

തിക്കോടി: തിക്കോടി മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്‍റ് സ്ഥാനത്തേക്ക് ജയേന്ദ്രന്‍ തെക്കെകുറ്റി സ്ഥാനമേറ്റെടുക്കല്‍ ചടങ്ങ് തിക്കോടിയില്‍ പ്രവര്‍ത്തക ബാഹുല്യം കൊണ്ട് ശ്രദ്ധേയമായി.എട്ടു വര്‍ഷത്തിനു ശേഷമാണ് മണ്ഡലം പ്രസിഡന്‍റ് മാറുന്നത്.


ഡിസിസി പ്രസിഡന്‍റ് അഡ്വക്കറ്റ് കെ.പ്രവീണ്‍കുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.സ്ഥാനമൊഴിയുന്ന മണ്ഡലം പ്രസിഡന്‍റ് രാജീവന്‍ കൊടലൂര്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി അംഗം മഠത്തില്‍ നാണുമാസ്റ്റര്‍,കെ.കെ.വിനോദ്,വി.പി.ഭാസ്കരന്‍,സന്തോഷ് തിക്കോടി,രാജേഷ് കീഴരിയൂര്‍,കെ.ടി.വിനോദന്‍,മനയില്‍ നാരായണന്‍ മാസ്റ്റര്‍,പി.ബാലകൃഷ്ണന്‍,ഫെെസല്‍ കണ്ണോത്ത്,കെ.പി രമേശന്‍ ,പടന്നയില്‍ പ്രഭാകരന്‍,പി.കെ.ചോയി,ടി.ഗിരീഷ്കുമാര്‍ ,
ആര്‍.ടി.ജാഫര്‍,അഡ്വക്കറ്റ് സമീര്‍ ബാബു, ടി.പി.ശശീന്ദ്രന്‍,ലിഷ കെ,ആദര്‍ശ് കെ. എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു .

ബിനുകാരോളി സ്വാഗതവും സോണിരാജ് മനയില്‍ നന്ദിയും പറഞ്ഞു.തിങ്ങി നിറഞ്ഞ കണ്‍വെന്‍ഷന്‍ ഹാളും പുറത്ത് മഴയത്തും പരിപാടിക്കു സാക്ഷികളാവാന്‍ വന്ന പ്രവര്‍ത്തകരുടെ പങ്കാളിത്തവും തിക്കോടിയിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് വരും നാളുകളിലുണ്ടാകുന്ന ഊര്‍ജ്ജം വിളിച്ചോതുന്നതായിരുന്നു. പാര്‍ട്ടിക്കുണ്ടായ ഈ ഉണര്‍വ്വ് എല്ലാ ബൂത്ത്കമ്മറ്റികളും രൂപീകരിച്ച് ,ശക്തമായ മണ്ഡലം കമ്മറ്റിയായി മാറാന്‍ തിക്കോടിക്കു കഴിയുമെന്നതിന് തെളിവാണ്.

തിക്കോടിയിലെ പതിനെട്ടു ബൂത്തുകളിലും ശക്തമായ സംഘടനാ സംവിധാനം തന്നെയാണ് പ്രഥമ പരിപാടിയെന്ന് സ്ഥാനമേറ്റെടുത്ത ജയേന്ദ്രന്‍ തെക്കെകുറ്റി മറുപടി പ്രസംഗത്തില്‍ വ്യക്തമാക്കി.

 

 

 

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe