തിക്കോടി പഞ്ചായത്ത് വികസന സദസ്സ് മന്ത്രി എകെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു 

news image
Oct 26, 2025, 2:15 pm GMT+0000 payyolionline.in

തിക്കോടി: തിക്കോടി പഞ്ചായത്ത് വികസന സദസ്സ് സംസ്ഥാന വനം വന്യ ജീവി സംരക്ഷണ വകുപ്പ് മന്ത്രി ശ്രീ എകെ ശശീന്ദ്രൻ പ്രത്യേകം തയ്യാറാക്കിയ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു.

കേരള സർക്കാരിന്റെ വികസനപദ്ധതികൾ ഫലപ്രദമായി നടപ്പിലാക്കിയതിന്റെ ഭാഗമാണ് പഞ്ചായത്തിൽ ഇപ്പോൾ കാണുന്ന വികസന നേട്ടങ്ങൾ എന്നു മന്ത്രി പ്രത്യേകം സൂചിപ്പിച്ചു.

ചടങ്ങിൽ , മുൻ പഞ്ചായത്ത് മെമ്പറും സാമൂഹ്യ പ്രവർത്തകനുമായ കൊയലേരി യുടെ ഓർമയ്ക്കായി പുറക്കാട് അങ്കണ വാടിക്ക് വേണ്ടി ഭൂമി ദാനം ചെയ്ത നല്ലൂ പുനത്തിൽ മുരളീധരനെയും , തിക്കോടി പെരുമാൾ താഴെ അങ്കണ വാടിക്ക് ഭൂമി ദാനം ചെയ്ത മുല്ല മുറ്റത്ത് സയീദയെയും മികച്ച മോഡൽ സിഡിഎസ് ആയി തെരഞ്ഞെടുക്കപ്പെട്ട തിക്കോടി പഞ്ചായത്തിലെ സിഡിഎസിന് വേണ്ടി ചെയർപെഴ്സൺ ശ്രീമതി പികെ പുഷ്പയേയും , തിക്കോടി പഞ്ചായത്ത് ഹരിത കർമ്മ സേനാംഗങ്ങളെയും മന്ത്രി ആദരിച്ചു. കൊയിലാണ്ടി എംഎൽഎ ശ്രീമതി കാനത്തിൽ ജമീലയുടെ ആശംസ സന്ദേശം ചടങ്ങിൽ വായിച്ചു. അസിസ്റ്റന്റ് സെക്രട്ടറി എം ടി വിനോദൻ തിക്കോടി പഞ്ചായത്തിന്റെ അഞ്ച് വർഷത്തെ വികസന റിപ്പോർട് അവതരിപ്പിച്ചു. സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ ജില്ലാ കോർഡിനേറ്റർ ഷൈജു അവതരിപ്പിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദിന്റെ അധ്യക്ഷതയിൽ ചേർന്ന സദസ്സിൽ സ്ഥിരം സമിതി ചെയർമാൻ മാരായ പ്രണില സത്യൻ , ആർ വിശ്വൻ , ആസൂത്രണ സമിതി ഉപാധ്യക്ഷൻ ബിജു കളത്തിൽ , മേലടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എംകെ ശ്രീനിവാസൻ എന്നിവർ സംസാരിച്ചു .സദസ്സിന്റെ ഭാഗമായി നടന്ന ഓപ്പൺ ഫോറത്തിൽ അസൈനാർ പള്ളിക്കര , വേണു വെണ്ണാടി എന്നിവരും വിവിധ ജനപ്രതിനിധികളും പങ്കെടുത്തു .

വൈസ് പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടി സ്വാഗതവും ഹെഡ് ക്ലെർക്ക് രേഷ്മ നന്ദിയും രേഖപ്പെടുത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe