തിക്കോടി: തിക്കോടി പഞ്ചായത്ത് ബസാറിലെ വെള്ളം കെട്ടിന് പരിഹാരം കാണാൻ കഴിഞ്ഞ 6 ദിവസമായി വഗാഡ് കമ്പനിയുമായി നിരവധി തവണ ബന്ധപ്പെട്ടിട്ടും പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് ഗ്രാമപഞ്ചായത്ത് ഭരണസമിതി നേതൃത്വത്തിൽ വഗാഡ് കമ്പനിയുടെ വണ്ടികൾ തടഞ്ഞു. ഇതിൻ്റെ ഫലമായി വഗാഡ് പ്രതിനിധി രാഹുൽ പാണ്ഡ്യ സ്ഥലത്ത് എത്തി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദിന് നാളെ രാവിലെ 10 മണിക്ക് വെള്ളക്കെട്ടിന് പരിഹാരം ഉണ്ടാക്കാനുള്ള പണികൾ ആരംഭിക്കുമെന്ന് ഉറപ്പു നൽകിയതിൻ്റെ അടിസ്ഥാനത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ചു.