തിക്കോടി : തിക്കോടി ഡ്രൈവ് ഇൻ ബീച്ചിലേക്ക് പോകുന്ന റോഡിൽ ലോറി കുടുങ്ങി . വെള്ളിയാഴ്ച്ച വൈകീട്ടാണ് സംഭവം.
വളയ്ക്കാൻ ശ്രമിക്കുമ്പോൾ ലോറി അടുത്തുള്ള മതിലിലേക്ക് നീങ്ങി വളയ്ക്കാൻ ആവാത്ത രീതിയിൽ കുടുങ്ങുകയായിരുന്നു ,
പുറകിലേക്ക് എടുക്കാൻ ശ്രമിച്ചപ്പോൾ റോഡ് ചെറിയ കയറ്റവും റോഡ് തകർന്നതിനാലും പുറകോട്ട് എടുക്കാനും സാധിച്ചില്ല .
പിന്നീട് ജെ.സി.ബി എത്തിയാണ് ലോറി പുറകിലേക്ക് കയർ കെട്ടി വലിച്ചത്. ആദ്യ ശ്രമത്തിൽ കയർ പൊട്ടിയതിനാൽ നീക്കം പരാജയപ്പെട്ടു. തിക്കോടി ഡ്രൈവ് ഇൻ ബീച്ചിൽ നിന്ന് ആവിപ്പാലത്തിലേക്കുള്ള റോഡ് ചെറിയ കയറ്റമുള്ളതാണ്.