തിക്കോടി: പയ്യോളി ശ്രീ നാരായണ ഭജനമഠം ഗവ.യു.പി. സ്കൂളിൽ നിന്ന് റിട്ടയർ ചെയ്ത ടി.പി. സന്തോഷ് മാസ്റ്റർ (64) (ജ്യോതിസ് – തിക്കോടി) അന്തരിച്ചു.
തലശ്ശേരി കുറിച്ചിയിലെ ശ്രീ നാരായണ സീനിയർ ബേസിക് സ്കൂൾ മാനേജരാണ്.
പിതാവ് : പരേതനായ ടി.പി. ഗോപാലൻ മാസ്റ്റർ.
മാതാവ് : പരേതയായ രുഗ്മിണി ടീച്ചർ
ഭാര്യ : ഹേമമാലിനി
മക്കൾ: വൈഷ്ണവ് , സ്വരാത്മിക.
സഹോദരങ്ങൾ: ടി.പി. ക്ഷേമ ടീച്ചർ, ടി.പി. ജ്യോതി ടീച്ചർ. തൃക്കോട്ടൂർ എ.യു.പി. സ്കൂൾ, പയ്യാനക്കൽ ഗവ.യു.പി. സ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു.
സംസ്കാരം ശനിയാഴ്ച വൈകീട്ട് 4 മണിക്ക് വീട്ടുവളപ്പിൽ