പയ്യോളി: മാലിന്യ മുക്‌തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായുള്ള ‘സമ്പൂർണ്ണ ഹരിത അയൽക്കൂട്ടം – ഹരിത വിദ്യാലയം’ പദ്ധതിയുടെ പ്രഖ്യാപനം തിക്കോടി ഗ്രാമപഞ്ചായത്തിൽ നടന്നു. പരിപാടി തിക്കോടി ഗ്രാമപഞ്ചായത്ത് ഹാളിലാണ് നടന്നത്. പ്രസിഡണ്ട് ജമീല സമദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രാമചന്ദ്രൻ കുയ്യണ്ടി അദ്ധ്യക്ഷത വഹിച്ചു.
വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ പ്രനില സത്യൻ, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ആർ. വിശ്വൻ, ആരോഗ്യ – വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ.പി. ഷക്കീല, ഗ്രാമ പഞ്ചായത്തംഗം ബിനു കാരോളി, സി ഡി എസ് ചെയർപേഴ്സൺ പുഷ്പ പി.കെ. എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.പഞ്ചായത്ത് എച്ച് ഐ രബിഷ എം.കെ. നന്ദി പറഞ്ഞു.