തിക്കോടി: തിക്കോടി കൃഷി ഭവനില്‍ ഞാറ്റുവേല ചന്ത, കർഷക സഭ എന്നിവയുടെ ഉദ്ഘാടനവും നടീൽ വസ്തുക്കളുടെ വിതരണവും തിക്കോടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാമചന്ദ്രൻ കുയ്യണ്ടി നിർവഹിച്ചു.കൃഷി ഓഫീസർ അഞ്ജന രാജേന്ദ്രൻ സ്വാഗതം പറഞ്ഞു.
വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്സൺ പ്രനില സത്യൻ അധ്യക്ഷത വഹിച്ചു.ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്സൺ ഷക്കീല, അബ്ദുള്ള കുട്ടി, ജയകൃഷ്ണൻ ചെറുകുറ്റി, സുവീഷ് പള്ളിതാഴ, ബിനു കരോളി, സൗജത്ത് യു കെ, ഷീബ പുല്പാണ്ടി എന്നീ വാർഡ് മെമ്പർമാർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ഇന്ന് മുതൽ 6 വരെ ഞാറ്റുവേല ചന്ത നടക്കും. കൃഷി അസിസ്റ്റന്റ് പി ആര്യ നന്ദി പറഞ്ഞു.