പയ്യോളി: തിക്കോടി കല്ലകത്ത് ബീച്ചിൽ വിനോദ സഞ്ചാരത്തിനെത്തി കടലിൽ കുളിക്കാനിറങ്ങിയ തിരയിൽ ഒഴുക്കിൽപ്പെട്ടു നാല് പേർ മരിച്ച സംഭവത്തില്‍ നടുക്കം മാറാതെ ജനങ്ങള്‍ . ഞായറാഴ്ച വൈകീട്ടായിരുന്നു നാടിനെ കണ്ണീരിലാഴ്ത്തിയദുരന്തം.
വയനാട് കൽപ്പറ്റ സ്വദേശികളായ അഞ്ചുകുന്ന് പാടശ്ശേരി അനീസ (35), കൽപ്പറ്റ ആമ്പിലേരി നെല്ലിയാംപാടം വാണി (32), ഗുഡ് ലായി കുന്ന് പിണങ്ങോട്ട് കാഞ്ഞിരക്കുന്നത്ത് ഫൈസൽ (35), ഇപ്പോൾ ചൂണ്ടേൽ താമസിക്കുന്നു ഗുഡലായിക്കുന്ന് നടുക്കുന്നിൽ വീട് ബിനീഷ് കുമാർ (41) എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പമുണ്ടായിരുന്ന ജിൻസിയാണ് 27 രക്ഷപ്പെട്ടത്. ഞായറാഴ്ച വൈകീട്ടാണ് സംഭവം. 26 പേരടങ്ങിയ സംഘമാണ് വിനോദ സഞ്ചാരത്തിനായി തിക്കോടികല്ല കത്ത് ബീച്ചിൽ എത്തിയത്.മറ്റുള്ളവർ വാഹനത്തിലും കരയിലുമായി നിൽക്കവെ അഞ്ച് പേർ കടലിൽ കൈ പിടിച്ച് ഇറങ്ങുകയും, ശക്തമായ തിരയിൽ ഒരാൾ തെറിച്ചപ്പോൾ പിടിക്കാൻ ശ്രമിക്കുന്നതിനിടെ അഞ്ചു പേരും തിരയുടെ ഒഴുക്കിൽപ്പെടുകയായിരുന്നു.
ഇതിൽ ജിൻസി മാത്രം രക്ഷപ്പെട്ടത്. കടലിലിറങ്ങരുതെന്ന് നാട്ടുകാർ പറഞ്ഞെഴുങ്കിലുംപെട്ടെന്ന് തന്നെ ഒഴുക്കിൽ പെടുകയായിരുന്നു. ഒഴുക്കിൽ പെട്ടവരെ മൽസ്യ തൊഴിലാളികളും നാട്ടുകാരും ചേർന്ന് കരയ്ക്കെത്തിച്ചങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. അതിവേഗം രക്ഷാപ്രവർത്തനം നടത്തിയെങ്കിലും നാല് പേരും മരണമടഞ്ഞു. പിന്നീട് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച ശേഷംപോലീസ് ഇൻക്വസ്റ്റ് നടത്തി. പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളെജിലെക്ക് കൊണ്ടുപോയി.
പോസ്റ്റ്മോർട്ട നടപടികൾ പൂർത്തിയായാൽ ബന്ധുക്കൾക്ക് വിട്ടു കൊടുക്കും. വൈകീട്ട് അഞ്ചോടെയായിരുന്നു 26 അംഗ സംഘം തിക്കോടിയിലെത്തിയത്. നേരത്തെ അകലാപ്പുഴയിൽ പോയതിനു ശേഷമാണ് തിക്കോടിയിലെത്തിയത്. സംഭവമറിഞ്ഞ് എം.എൽ.എ. കാനത്തിൽ ജമീല, ഡി.വൈ.എസ്.പി.ഹരി പ്രസാദ്, കൊയിലാണ്ടി സി ഐ ശ്രീലാൽ ചന്ദ്രശേഖരൻ എന്നിവര്‍ സ്ഥലത്തെത്തി. തിക്കോടി ഡ്രൈവ് ഇൻ ബീച്ചിൽ ഞായറാഴ്ചകളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. വിവിധ സ്ഥലങ്ങളിൽ നിന്നായി നിരവധി പേരാണ് ബീച്ചിലെത്തുന്നത്. എന്നാൽ ഇവിടെ യാതൊരുവിധ സുരക്ഷാ സംവിധാനങ്ങളും ഇല്ലാത്തതാണ് അപകടത്തിന് കാരണം.