തിക്കോടി: തിക്കോടി കല്ലകത്ത് ബീച്ചിൽ നടന്ന അപകടത്തിൽ നാല് പേര്‍ക്ക് ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് തിക്കോടി പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിക്കുന്നു. അപകടത്തെത്തുടർന്ന് അധികാരികളുടെ നിസ്സംഗതയും നിലപാടുകളുമാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.
“വിനോദ സഞ്ചാരികളെ കുരുതി നൽകിയത് പഞ്ചായത്തും എംഎൽഎയുമാണ്,” എന്ന് ആരോപിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന മാർച്ച് നാളെ രാവിലെ 11 മണിക്ക് ആരംഭിക്കും. മുസ്ലിം യൂത്ത് ലീഗ് കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റിയാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്.