‘തിക്കോടി അടിപ്പാത സമരം ഭാവിതലമുറക്ക് വേണ്ടി’ :  ജനകീയ കൺവെൻഷൻ ഇന്ന്- വീഡിയോ

news image
Sep 26, 2024, 3:10 am GMT+0000 payyolionline.in

തിക്കോടി: തിക്കോടി ടൗണിൽ അടിപ്പാത നിർമ്മിക്കണമെന്ന ആവശ്യമുയർത്തി കഴിഞ്ഞ രണ്ട് വർഷമായി പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിച്ചിട്ടും പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് തിക്കോടി  സമരസമിതിയുടെ  നേതൃത്വത്തിൽ ജനകീയ കൺവെൻഷൻ നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

തിക്കോടി ടൗണിൽ ഒരു മിനി അടിപ്പാത സ്ഥാപിക്കുന്നതിനായി എൻഎച്ച്എഐ ചെയർമാൻ  സന്തോഷ് കുമാർ യാദവ് തത്വത്തിൽ അംഗീകാരം നൽകി. ഇതിനായി 6.23 കോടി രൂപ നീക്കിവെച്ചിരുന്നുവത്രെ. എന്നാൽ കോഴിക്കോട് പ്രോജക്ട് ഡയറക്ടർ സാങ്കേതികമായ കാരണം പറഞ്ഞ്  ഈ ഉത്തരവ് പൂർണമായും നിരാകരിക്കുകയാണുണ്ടായതെന്ന് സമരസമിതി നേതാക്കൾ പറഞ്ഞു.

എംപി കേന്ദ്രമന്ത്രിയുടെ മുമ്പാകെ പ്രശ്നം അവതരിപ്പിച്ച് അനുകൂലമായ തീരുമാനം ഉണ്ടാകുന്നതുവരെ പ്രദേശത്തെ റോഡ് പ്രവൃത്തി താൽക്കാലികമായി നിർത്തിവെക്കണമെന്ന്ആവശ്യപ്പെട്ടിരുന്നു. എന്നാൽഎംപിയെയോ , എംഎൽഎ യോ അറിയിക്കാതെ സപ്തംബർ 10 ന് യാതൊരു മുന്നറിയിപ്പുമില്ലാതെ എൻഎച്ച്എഐ അധികൃതരും പൊലീസും സമരസമിതി പ്രവർത്തകരെ ബലം പ്രയോഗിച്ച് മാറ്റി സമരപന്തൽ പൊളിച്ചുമാറ്റുകയായിരുന്നു.

ജനങ്ങളുടെ ന്യായമായ ആവശ്യം നേടിയെടുക്കുന്നതിനായി സമര പരിപാടികളുമായി മുന്നോട്ടു പോകാൻ തന്നെയാണ് ആക്ഷൻ കമ്മിറ്റിയുടെ തീരുമാനമെന്ന് സമരസമിതി നേതാക്കൾ പറഞ്ഞു.
പത്രസമ്മേളനത്തിൽ കർമ്മസമിതി ചെയർമാൻ വി.കെ അബ്ദുൾ മജീദ്, കൺവീനർകെ വി സുരേഷ്,   ആർ  വിശ്വൻ,സന്തോഷ് തിക്കോടി, സി പി നാരായണൻ, ബിജു കളത്തിൽ, ഭാസ്കരൻ തിക്കോടി, ശ്രീധരൻ ചെമ്പുംചില എന്നിവർ പങ്കെടുത്തു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe