തിക്കോടി: പയ്യോളി തിക്കോടിയൻ സ്മാരക ഗവൺമെന്റ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ ഈ വർഷത്തെ സ്കൂൾ കലോല്‌ത്സവം തരംഗ് 2K 26 ഫ്ലവേഴ്സ് ടോപ്പ് സിംഗർ ഫെയിം കുമാരി: അമൃതവർഷിണി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ശ്രീ. സചിത്രൻ എ.കെ. സ്വാഗതം പറഞ്ഞു. പി.ടി.എ. പ്രസിഡണ്ട് സുനിൽ.സി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി: ഷീബ പി.സി മുഖ്യാതിഥിയായിരുന്നു. ആശംസകൾ നേർന്നുകൊണ്ട് ശ്രീമതി: ശോഭ (വാർഡ് മെമ്പർ തിക്കോടി ഗ്രാമ പഞ്ചായത്ത്), വേണു വെണ്ണാടി (പി.ടി.എ.വൈസ് പ്രസിഡണ്ട് ), ശ്രീമതി: ഷജീറ (മദർ പി.ടി.എ. പ്രസിഡണ്ട് ), ശ്രീമതി: നിഷ .വി (പ്രിൻസിപ്പൽ വി.എച്ച്.എസ്.സി), ശ്രീമതി: ഷിഖ ഒ.കെ.(ഹെഡ്മിസ്ട്രസ്സ് ), ശ്രീ. ഖാലിദ്. ടി.(പ്രസിഡണ്ട്. പൂർവ്വവിദ്യാർത്ഥി സംഘടന), ശ്രീ. ഗോവിന്ദൻ മാസ്റ്റർ (എസ്.പി.ജി. ചെയർമാൻ), ശ്രീ.രവീന്ദ്രൻ സി.(പ്രസിഡണ്ട് പൂർവ്വവിദ്യാർത്ഥി സംഘടന), ശ്രീമതി. ഗീത. എം.ടി.( സ്റ്റാഫ് സെക്രട്ടറി), കുമാരി.ഫാത്തിമ ഫിദ (ചെയർ പേഴ്സൺ സ്കൂൾ പാർലമെന്റ്) എന്നിവർ സംസാരിച്ചു. കലോത്സവ കമ്മിറ്റി കൺവീനർ രമ്യ .സി.ടി. നന്ദി പറഞ്ഞു.
തിക്കോടിയൻ സ്മാരക സ്കൂൾ കലോത്സവം ‘തരംഗ് 2K 26’ ഉദ്ഘാടനം ചെയ്തു
Sep 24, 2026, 5:31 pm GMT+0000
payyolionline.in
