തിക്കോടിയൻ സ്മാരക ജി.വി.എച്ച്.എസ്.എസിൽ ‘വായനോത്സവം 2026’; രമേഷ് കാവിൽ ഉദ്ഘാടനം ചെയ്തു

news image
Jun 26, 2026, 2:52 pm GMT+0000 payyolionline.in

പയ്യോളി: തിക്കോടിയൻ സ്മാരക ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വായന മാസാചരണത്തോടനുബന്ധിച്ചുള്ള ‘വായനോത്സവം 2026’ സാഹിത്യകാരൻ രമേഷ് കാവിൽ ഉദ്ഘാടനം ചെയ്തു. നിറഞ്ഞ വായനയുടെ അനുഭൂതിയും വെളിച്ചവും വിദ്യാർത്ഥികളിലേക്ക് പകർന്നുകൊണ്ട് അദ്ദേഹം കുട്ടികളുമായി സംവദിച്ചു.

ജൂൺ 19 മുതൽ ജൂലൈ 18 വരെ നീണ്ടുനിൽക്കുന്ന വായന മാസാചരണത്തിന്റെ ഭാഗമായി വിപുലമായ പരിപാടികളാണ് വിദ്യാലയത്തിൽ ഒരുക്കിയിട്ടുള്ളത്. പുസ്തകോത്സവം, പുസ്തക ചർച്ച, സാഹിത്യ സംവാദം, അഭിമുഖം, വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായുള്ള സാഹിത്യ പ്രശ്നോത്തരി തുടങ്ങി വൈവിധ്യമാർന്ന പരിപാടികളാണ് വിദ്യാലയത്തിൽ സംഘടിപ്പിക്കുന്നത്.

വിദ്യാലയത്തിലെ മലയാള വിഭാഗം, വിദ്യാരംഗം കലാസാഹിത്യവേദി, ലൈബ്രറി കൗൺസിൽ എന്നിവ സംയുക്തമായാണ് വായനോത്സവം സംഘടിപ്പിക്കുന്നത്. ചടങ്ങിൽ സ്കൂൾ പി.ടി.എ. പ്രസിഡന്റ് സുനിൽ അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക ശിഖ, പി.ടി.എ. വൈസ് പ്രസിഡന്റ് വേണു, അധ്യാപകരായ രാജേഷ്, സ്മിത എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe