തിക്കോടിയൻ സ്മാരക ഗവ. ഹയർസെക്കണ്ടറി സ്കൂളിൽ പുതുതായി നിർമ്മിക്കുന്ന ക്ലാസ് മുറികളുടെ പ്രവൃത്തി ഉദ്ഘാടനം ഇന്ന്

news image
Oct 25, 2024, 4:58 am GMT+0000 payyolionline.in

പയ്യോളി: തിക്കോടിയൻ സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ പുതുതായി നിർമ്മിക്കുന്ന ക്ലാസ് മുറികളുടെ പ്രവൃത്തി ഉദ്ഘാടനം ഇന്ന് ഉച്ചക്ക് ശേഷം 2.30 ന് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ നിഷ പുത്തൻപുരയിൽ നിർവ്വഹിക്കും.

 

ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ 90 ലക്ഷം രൂപ ചിലവഴിച്ചാണ് ക്ലാസ് മുറി നിർമ്മിക്കുന്നത്. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ വി.പി. ദുൽഖിഫിൽ അധ്യക്ഷത വഹിക്കും. പത്ര സമ്മേളനത്തിൽ ഹെഡ്മാസ്റ്റർ പി.സൈനുദ്ദീൻ,പി.ടി.എ പ്രസിഡണ്ട് സബീഷ് കുന്നങ്ങോത്ത്, വൈസ് പ്രസിഡണ്ട് മൊയ്തീൻ പെരിങ്ങാട്, സ്റ്റാഫ് സെക്രട്ടറി എം.ടി രൻജിത്ത് എന്നിവർ പങ്കെടുത്തു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe