തിക്കോടിയിൽ സൗജന്യ മത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്തു

news image
Oct 31, 2023, 2:56 pm GMT+0000 payyolionline.in

തിക്കോടി: കേരള സർക്കാർ ഫിഷറീസ് വകുപ്പ് മുഖേന നടപ്പിൽ വരുത്തുന്ന ജനകീയ മത്സ്യ കൃഷി 2023 – 24 പദ്ധതി പ്രകാരമുള്ള സൗജന്യ ശുദ്ധജല കാർപ് മത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്തു.  തിക്കോടി പഞ്ചായത്ത് വൈസ്.പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ  ആർ. വിശ്വൻ , ഫിഷറീസ് പ്രൊമോട്ടർ സിറാജ് തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe