തിക്കോടിയിൽ വൃക്ക രോഗ നിർണ്ണയ ക്യാംപ് സംഘടിപ്പിച്ചു

news image
Nov 6, 2022, 2:02 pm GMT+0000 payyolionline.in

 

പയ്യോളി :തിക്കോടി പഞ്ചായത്ത് ബസാർ സ്നേഹതീരം റസിഡൻസും തണൽ വടകരയും സംയുക്തമായി സംഘടിപ്പിച്ച വൃക്ക രോഗ നിർണ്ണയ ക്യാംപ് മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു.

സ്നേഹതീരം റസിഡൻസും തണൽ വടകരയും സംഘടിപ്പിച്ച വൃക്ക രോഗ നിർണ്ണയ ക്യാംപ് മേലടി ബ്ലോക്ക് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്യുന്നു


യൂറിൻ ആൽബൊമിൻ, ഷുഗർ, പ്രഷർ, ക്രിയാറ്റിൻ എന്നിവയുടെ പരിശോധന സൗജന്യമായാണ് നടത്തിയത്. തിക്കോടി പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് ചടങ്ങിൽ അധ്യക്ഷയായി. സ്നേഹതീരം പ്രസിഡന്റ് ടി.ഖാലിദ് സ്വാഗതവും സെക്രട്ടറി ചോലയിൽ ബാലൻ നന്ദിയും പറഞ്ഞു. ക്യാംപിൽ നേതൃത്വം കൊടുത്ത വളണ്ടിയേഴ്സിന് ചടങ്ങിൽ അംഗീകാരപത്രം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe