തിക്കോടി: തിക്കോടി പഞ്ചായത്തിലെ വിവിധ സർക്കാർ സ്ഥാപനങ്ങളിലും മറ്റും വോട്ട് തേടിയെത്തി യു ഡി എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ.തിക്കോടി പഞ്ചായത്തിലെ തെരുവിൻ താഴ, പള്ളിക്കര – പുറക്കാട് പ്രദേശങ്ങളിൽ സംഘടിപ്പിച്ച കുടുംബ സംഗമങ്ങളിലും സ്ഥാനാർത്ഥി എത്തി.
യു ഡി എഫ് നേതാക്കളായ മoത്തിൽ അബദു റഹ്മാൻ, മംത്തിൽ നാണു, സി ഹനീഫ, സന്തോഷ് തിക്കോടി, വി.പി ദുൽഖിഫിൽ കെ.ടി വിനോദ്, രാജീവൻ കൊടല്ലൂർ,
ഒ. കെ. ഫൈസൽ, ജയേന്ദ്രൻ തെക്കെ കുറ്റി കെ.പി രമേശൻ
വി. ഹാഷിം കോയ തങ്ങൾ, ബി വി സറീന, പ്രേമ ബാലകൃഷ്ണൻ, പി വി റംല , ലിഷ കെ.കെ, രമ ചെറുക്കുറ്റി എന്നീ നേതാക്കളും അനുഗമിച്ചു.