പയ്യോളി: ദേശീയപാതയിലെ കുഴിയിൽ വീണ് ലോറി മറിഞ്ഞു. ഇന്ന് പുലർച്ചെ മൂന്നുമണിയോടെ ആറുവരി പാതയിലാണ് അപകടമുണ്ടായത്. മംഗലാപുരത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് പാമോയിൽ കയറ്റി വന്ന ലോറിയാണ് കുഴിയിൽ വീണ് മെയിൽ ലീഫ് പൊട്ടിയതിനെത്തുടർന്ന് നിയന്ത്രണം വിട്ടു മറിഞ്ഞത്. ഡ്രൈവർ കാസർകോട് സ്വദേശി ഹനീഫ (60) നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.
പെരുന്നാൾ മുതൽ തിക്കോടി കൃഷിഭവൻ വരെയുള്ള ആറുവരി പാത കഴിഞ്ഞ ദിവസമാണ് ഗതാഗതത്തിനായി തുറന്നുകൊടുത്തത്. ഇവിടെ റോഡ് അവസാനിക്കുന്ന തിക്കൊടിയിലെ ഭാഗത്ത് ടാറിങ് പൂർത്തിയായിട്ടില്ല. അവിടം വരെ വേഗത്തിൽ വരുന്ന വാഹനങ്ങൾ യാതൊരു സൂചന ബോർഡുകളും സ്ഥാപിക്കാത്ത കുഴിയിലേക്ക് വീഴുകയാണ് ചെയ്യുന്നത്. ഭാരം കയറ്റിയ വാഹനങ്ങൾക്കാണ് കൂടുതൽ ബുദ്ധിമുട്ടുണ്ടാവുന്നത്. ഇത് സംബന്ധമായ സൂചന ബോർഡുകൾ സ്ഥാപിക്കാത്തതാണ് പ്രശ്നത്തിന് കാരണം.