തിക്കോടിയിൽ ക്ഷീര ദിനാചരണവും ബ്ലോക്ക് തല എക്‌സ്‌പോയും; കർഷകരെ അനുമോദിച്ചു

news image
Jun 11, 2026, 3:57 pm GMT+0000 payyolionline.in

പയ്യോളി: ക്ഷീര ദിനാചരണത്തിന്റെ ഭാഗമായി തിക്കോടി സി.ഡി.എസിന്റെ ആഭിമുഖ്യത്തിൽ ബ്ലോക്ക് തല എക്‌സ്‌പോ സംഘടിപ്പിച്ചു. ഇതോടൊപ്പം 2025 – 2026 വർഷത്തെ മികച്ച ക്ഷീര കർഷകർക്കുള്ള അനുമോദന ചടങ്ങും നടന്നു. തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. ഫൈസൽ പരിപാടി ഉദ്ഘാടനം ചെയ്തു. സി.ഡി.എസ്. ചെയർപേഴ്‌സൺ പി.പി. ഷാഹിത ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ക്ഷീരമേഖലയിലെ കർഷകർക്ക് കൂടുതൽ പ്രോത്സാഹനമേകാനും പുതിയ സാങ്കേതികവിദ്യകൾ പരിചയപ്പെടുത്താനുമാണ് ബ്ലോക്ക് തലത്തിൽ എക്‌സ്‌പോ സംഘടിപ്പിച്ചത്. കഠിനാധ്വാനത്തിലൂടെ മികച്ച നേട്ടം കൈവരിച്ച പ്രദേശത്തെ ക്ഷീര കർഷകരെ ചടങ്ങിൽ ഉപഹാരങ്ങൾ നൽകി ആദരിച്ചു.

ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പ്രസീത ആളങ്ങാരി, അജ്മൽ മാടായി, മെമ്പർ സെക്രട്ടറി എം.ടി. വിനോദൻ, ജനപ്രതിനിധികളായ ശോഭ, വഹീദ, ഷഫ്‌ന, പ്രേമരാജ്, സജിന ചെത്തിൽ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സി.ഡി.എസ്. വൈസ് ചെയർപേഴ്‌സൺ ദീപ സ്വാഗതവും സി.ആർ.പി. പ്രവീണ നന്ദിയും പറഞ്ഞു. കർഷകരും കുടുംബശ്രീ പ്രവർത്തകരും ഉൾപ്പെടെ നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe