കൊയിലാണ്ടി:തിക്കോടി പാലൂരിൽ നിന്നും സ്കൂട്ടറിൽ കടത്തിക്കൊണ്ട് വന്ന ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി (26 ലിറ്റർ) യുവാവ് പിടിയിൽ. പാലൂർ തെക്കെ കിയാറ്റിക്കുന്നി വീട്ടിൽ റിനീഷാണ് (45) പിടിയിലായത്.
പ്രതിയെ പയ്യോളി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് ചെയ്തു. കൊയിലാണ്ടി എക്സൈസ് ഇൻസ്പെക്ടർ പ്രശാന്ത് .പി യുടെ നേതൃത്വത്തിൽ , അസി: എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് പ്രവീൺ ഐസക്, പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് ശ്രീജിത്ത്, രാഗേഷ് ബാബു,സി ഇ ഒ വിവേക് കെ എം , വിജിനീഷ്,വനിത സി ഇ ദീപ്തി, ഡ്രൈവർ സന്തോഷ്കുമാർ .കെ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.