തിക്കോടി: പ്രമുഖ സോഷ്യലിസ്റ്റും സഹകാരി സാമൂഹ്യ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവും മുൻകാല നാടക നടനുമായിരുന്ന വി പി കുഞ്ഞമ്മദ് ഹാജിയുടെ ഒന്നാം ചരമ വാർഷിക ദിനത്തിൽ ആർജെഡി തിക്കോടി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനം നടത്തി. അനുസ്മരണ സമ്മേളനം ആർ ജെ ഡി സംസ്ഥാന സെക്രട്ടറി സലിം മടവൂർ ഉദ്ഘാടനംചെയ്തു.
എംകെ പ്രേമൻ അധ്യക്ഷം വഹിച്ച ചടങ്ങിൽ പിടി രമേശൻസ്വാഗതം പറഞ്ഞു . രാമചന്ദ്രൻകുയ്യണ്ടി, പിടി രാഘവൻ, ബിജകേളോത്ത്, നിബിൻ കാന്ത്, മുണ്ടക്കളത്തിൽ പഞ്ചായത്ത് അംഗമായ ജിഷ കാട്ടിൽ, നിർമ്മല എം കെ ,എന്നിവർ സംസാരിച്ചു. ചടങ്ങിൽപ്രജീഷ്നല്ലോളി നന്ദി പറഞ്ഞു.