തിക്കോടി: ദേശീയപാതയില്‍ മറിഞ്ഞ ലോറി സ്ഥലത്ത് നിന്ന് നീക്കി. തിക്കോടി പഞ്ചായത്ത് ബസാറിന് സമീപം ഇന്ന് ഉച്ചയോടെ മറിഞ്ഞ ലോറിയാണ് ക്രെയിന്‍ എത്തിച്ച് സ്ഥലത്ത് നിന്ന് നീക്കിയത്. ലോറി മറിഞ്ഞതിനെ തുടര്‍ന്നും പിന്നീട് നീക്കുന്നതുമായി ബന്ധപ്പെട്ടും വന്‍ ഗതാഗത കുരുക്കാണ് ദേശീയപാതയില്‍ അനുഭവപ്പെട്ടത്.
വാഹനങ്ങളുടെ നിര നന്തി വരെ നീണ്ടു. ചെറിയ റോഡുകളില്‍ നിന്നുള്ള വാഹനങ്ങള്‍ കുടുങ്ങിയത് കാരണം കോഴിക്കോട് ഭാഗത്തേക്കുള്ള സര്‍വ്വീസ് റോഡിലും ഗതാഗതകുരുക്ക് അനുഭവപ്പെട്ടു. ഹൈവേ പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.
തിക്കോടി എഫ് സിഐയില്‍ നിന്ന് അരിയുമായി വടകര പുതിയാപ്പിലേക്ക് പോവുകയായിരുന്ന ലോറിയാണ് മറിഞ്ഞത്. തിക്കോടി ബീച്ച് റോഡിലേക്ക് പോവുകയായിരുന്ന മറ്റൊരു വാഹനത്തിന് സൈഡ് നല്‍കുന്നതിനിടെ താഴ്ചയിലേക്ക് മറിയുകയായിരുന്നു. ലോറി ഡ്രൈവര്‍ കേളപ്പന്‍ പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ലോറിയില്‍ നിന്ന് മറിഞ്ഞ ചാക്കുകള്‍ നീക്കം ചെയ്യുന്ന പ്രവര്‍ത്തി തൊഴിലാളികള്‍ ആരംഭിച്ചിട്ടുണ്ട്.