തിക്കാടി കല്ലകത്ത് ബീച്ചിൽ കടലിൽ കുളിക്കാനിറങ്ങിയ വിനോദസഞ്ചാരികൾ ഒഴുക്കിൽപ്പെട്ടു; നാലുപേർ മരിച്ചു

news image
Jan 26, 2025, 1:55 pm GMT+0000 payyolionline.in

പയ്യോളി: തിക്കാടി കല്ലകത്ത് ബീച്ചിൽ വിനോദസഞ്ചാരത്തിനെത്തി കടലിൽ കുളിക്കാനിറങ്ങിയ അഞ്ച് പേർ ഒഴുക്കിൽപ്പെട്ടു. ഒരാൾ രക്ഷപ്പെട്ടു. വയനാട് കൽപ്പറ്റ സ്വദേശികളായ അനീസ (35), വാണി (32), വിനീഷ് (40), ഫൈസൽ എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പമുണ്ടായിരുന്ന ജിൻസി (27) രക്ഷപ്പെട്ടു. ഞായറാഴ്ച വൈകീട്ടാണ് സംഭവം 26 പേരടങ്ങിയ സംഘമാണ് വിനോദ സഞ്ചാരത്തിനായി കല്ലകത്ത് ബീച്ചിൽ എത്തിയത്. ഇതിനിടെ അഞ്ച് പേർ കടലിൽ ഇറങ്ങുകയും, ഇതിൽ ഒരാൾ കൈവിട്ടപ്പോൾ മറ്റുള്ളവർ പിടിക്കാൻ ശ്രമിക്കുന്നതിനിടെ  ഒഴുക്കിൽപ്പെടുകയായിരുന്നു. ഇതിൽ ജിൻസി മാത്രം രക്ഷപ്പെട്ടു. ഒഴുക്കിൽ പെട്ടവരെ മൽസ്യ തൊഴിലാളികളും നാട്ടുകാരും ചേർന്ന് കരയ്ക്കെത്തിച്ചെങ്കിലും രക്ഷാ പ്രവർത്തനം നടത്തിയെങ്കിലും നാല് പേരും മരണമടഞ്ഞു. കോസ്റ്റൽ പോലീസ് കടലിൽ ഇറങ്ങരുതെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe